ജെയിംസ് ബോണ്ടിന്റെ പുതിയ ദൌത്യം തുടങ്ങുന്നു; സിനിമയുടെ പ്രഖ്യാപനത്തിലെ വിവരങ്ങള്‍

By Web TeamFirst Published Apr 25, 2019, 6:51 PM IST
Highlights

ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ഒരുങ്ങുകയായി. ഡാനിയല്‍ ക്രേഗ് നായകനാകുന്ന സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചു. ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക.  ജമൈക്കയില്‍ വെച്ചാണ് ജെയിംസ് ബോണ്ട് 007 പരമ്പരയിലെ പുതിയ സിനിമയുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡാനിയല്‍ ക്രേഗ്‌ തന്നെ വീണ്ടും ജെയിംസ് ബോണ്ട് ആയി എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.  കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും പുറത്തുവിട്ടു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

click me!