ജനനായകന് A സർട്ടിഫിക്കറ്റ്; റിലീസ് ഉടൻ, കരിയറിലെ വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ

Published : Jul 11, 2026, 03:48 PM IST
jana nayagan

Synopsis

ഔദ്യോഗികമായി സെൻസറിങ്ങ് പൂർത്തിയായതോടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിൽ ആകെ 13 കട്ടുകളാണ് ഉള്ളത്.

വിജയ് ചിത്രം ജനനായകൻ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്റെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 23നോ 24നോ ചിത്രത്തിൻറെ റീലിസ് ഉണ്ടാവുമെന്ന് ചർച്ചകൾ നടന്നിരുന്നു. ഔദ്യോഗികമായി സെൻസറിങ്ങ് പൂർത്തിയായതോടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിൽ ആകെ 13 കട്ടുകളാണ് ഉള്ളത്. ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രമായിരുന്നു എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ.

രാഷ്ട്രീയപ്രവേശനത്തിനിറങ്ങും മുൻപ് തെന്നിന്ത്യൻ സൂപ്പർതാരം വിജയ്‌യുടെ സിനിമാജീവിതത്തിൽ അവസാന ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ജനനായകൻ എത്തിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. അതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് ഓൺലൈനിൽ വ്യാജപതിപ്പ് കണ്ടത്.

വിജയ് തമിഴ് മുഖ്യമന്ത്രി കൂടി ആയതോടെ വമ്പൻ ആഘോഷത്തോടെ സിനിമയെ വരവേൽക്കാനാണ് വിജയ് ആരാധകർ പദ്ധതിയിടുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.

ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'5 പൈസ എടുക്കാനില്ലാത്ത പുരുഷനെക്കാളും എന്ത് യോ​ഗ്യതയാണ് സ്ത്രീക്കുള്ളത്?'; കെഎസ്ആർടിസി ഫ്രീ യാത്രയിൽ നടി
'കാക്കിക്കുള്ളിൽ ആരായാലും, നിങ്ങളുടെ സംരക്ഷണം എനിക്കും അവകാശപ്പെട്ടത്, വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കും'; പൊലീസിനെതിരെ അൻസിബ