
രാം ചരണിന്റെ നായികയായി ബോളിവുഡ് താരം ജാൻവി കപൂര്‍ എത്തുന്നു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകൻ ബുചി ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ജാൻവി കപൂര്‍ രാം ചരണിന്റെ നായികയായി എത്തുക. വമ്പൻ പ്രതിഫലമാണ് ജാൻവി കപൂറിന് ചിത്രത്തിനായി ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍സി 16നായി ജാൻവിക്ക് ആറ് കോടി രൂപയോളമാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
രാം ചരണ്‍ വേഷമിട്ടതില്‍ ആചാര്യയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയാണ്. പൂജയും കാജല്‍ അഗര്‍വാളും നായികമാരായ ചിത്രത്തില്‍ സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും വേഷമിട്ടിക്കുന്നു. വലിയ വിജയമായിരുന്നിലല്ല ആചാര്യ. ഛായാഗ്രാഹണം നിര്‍വഹിച്ചത് തിരുവായിരുന്നു. മണി ശര്‍മയാണ് ആചാര്യയുടെ സംഗീതം.
രാം ചരണ്‍ നായകനായ ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വമ്പൻ ഹിറ്റായി മാറിയ ആര്‍ആര്‍ആര്‍ ആണ്. അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രമായിട്ടാണ് ആര്‍ആര്‍ആറില്‍ രാം ചരണ്‍ വേഷമിട്ടത്. സംവിധാനം നിര്‍വഹിച്ചത് രാജമൗലിയായിരുന്നു. ജൂനിയര്‍ എൻടിആറും പ്രധാന വേഷത്തിലെത്തി.
കഥ വി വജയേന്ദ്ര പ്രസാദിന്റേതാണ്. തിരക്കഥ എഴുതിയത് രാജമൗലിയാണ്. ഛായാഗ്രാഹണം സെന്തില്‍ കുമാറാണ് നിര്‍വഹിച്ച്. ആലിയ ഭട്ട്, അജയ് ദേവ്‍ഗണ്‍, ഒലിവിയ, സമുദ്രക്കനി, രാജീവ്, ശ്രിയ ശരണ്‍, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങി ഒട്ടേറേ പേര്‍ വേഷമിട്ട രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിക്കായിരുന്നു അക്കൊല്ലത്തെ ഓസ്‍കര്‍ അവാര്‍ഡ്.
Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക