
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലർ മികച്ച അഭിപ്രായവുമായി മുന്നേറുമ്പോൾ തലൈവരെ കാണാൻ കടൽ കടന്നെത്തി ജാപ്പനീസ് ദമ്പതികൾ. കടുക്ക രജനി ആരാധകനായ യസുദ ഹിഡെതോഷിയും ഭാര്യ യസുദ സത്‌സുകിയോടൊപ്പം ജയിലറിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാൻ ജപ്പാൻ നഗരമാ ഒസാക്കയിൽ നിന്ന് ചെന്നൈയിലെത്തിയത്. കാസി തിയേറ്ററിലും ആൽബർട്ട് തിയറ്ററിലും നിരവധി ആരാധകരോടൊപ്പം ഞാൻ വീണ്ടും സിനിമ കാണും. എന്റെ തലൈവരെ ബിഗ് സ്‌ക്രീനിൽ കാണാൻ എനിക്ക് അധികം കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയിലർ ടി-ഷർട്ട് ധരിച്ചാണ് ദമ്പതികൾ എത്തിയത്. ജപ്പാനിൽ 100 ദിവസം ഓടിയ മുത്ത് (1998) എന്ന സിനിമ കണ്ടപ്പോൾ മുതലാണ് ഹോട്ടൽ മാനേജരായ ഹിഡെതോഷി രജനികാന്ത് ആരാധകനായത്. പിന്നീട് സൂപ്പർസ്റ്റാറിന്റെ സിനിമകളുടെ റിലീസിന് നിരവധി തവണ ചെന്നൈയിലെത്തി. ഹുക്കും, ടൈഗർ കാ ഹുകും എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഡയലോഗെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് രണ്ടിന് രജനികാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിൽ വെച്ച് ഹിഡെതോഷി താരവുമായി കൂടിക്കാഴ്ച നടത്തി. ജയിലറിന്റെ ഓഡിയോ ലോഞ്ചിന്റെ വിജയത്തിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചുയ. അദ്ദേഹം ചിരിച്ചു. എപ്പോഴെങ്കിലും ജപ്പാനിലേക്ക് വരാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2002 ലും 12ലുമാണ് രജനികാന്തിനെ മുമ്പ് നേരിട്ട് കാണുന്നത്. ആ കൂടിക്കാഴ്ച ഒരിക്കലും മറക്കാനാകില്ല. ജപ്പാനിലെ ആരാധകർ അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും റിലീസ് വളരെ ആവേശത്തോടെ ആഘോഷിക്കുന്നതിന്റെ ഫോട്ടോകൾ ഞാൻ അദ്ദേഹത്തെ കാണിച്ചിരുന്നു.
Read More കേരളത്തിലും ജയിലര്‍ വന്‍ ഹിറ്റ്: ആദ്യ ദിനം കേരള ബോക്സോഫീസില്‍ നിന്നും നേടിയത്.!
മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവരാജ്കുമാർ, സുനിൽ, രമ്യാ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം അനിരുദ്ധും ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ നിർമ്മലും നിർവഹിച്ചിരിക്കുന്നു.