ദളപതി വിജയ്‍യുടെ മകൻ സംവിധാനം, ചിത്രത്തില്‍ നായകൻ സൂപ്പര്‍ഹിറ്റ് യുവ നടൻ

Published : Nov 20, 2024, 03:03 PM IST
ദളപതി വിജയ്‍യുടെ മകൻ സംവിധാനം, ചിത്രത്തില്‍ നായകൻ സൂപ്പര്‍ഹിറ്റ് യുവ നടൻ

Synopsis

ജേസണ്‍ സഞ്‍ജയ്‍യുടെ ചിത്രം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും  ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംഗീതം നിര്‍വഹിക്കുക തമൻ ആയിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും തമിഴകം കാത്തിരിക്കുന്ന ഒരു വാര്‍ത്തയാണ് ജേസന്റെ അരങ്ങേറ്റം എന്നതില്‍ തര്‍ക്കമില്ല.

രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രത്തില്‍ ഉണ്ടായത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തി്നറെ തിരക്കിലാണ് നിലവില്‍. സംവിധാനം ത്രിനന്ദ റാവുവാണ്. ധനുഷാണ് രായനില്‍ നായകനായത്തിയത്.

ദളപതി വിജയ് നായകനായി അടുത്തിടെ ദ ഗോട്ട് വൻ ഹിറ്റായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Read More: നടി കീര്‍ത്തി സുരേഷിന്റെ വരൻ ആരാണ്?, അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍