നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമ ഏത്? ഒഫിഷ്യല്‍ പ്രഖ്യാപനം

Published : Nov 21, 2023, 05:12 PM IST
നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമ ഏത്? ഒഫിഷ്യല്‍ പ്രഖ്യാപനം

Synopsis

എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ പരിഗണിച്ചു

ലോകത്തിലെതന്നെ ഏറ്റവും ജനപ്രീതിയുള്ള ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 2016 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കൊവിഡ് കാലത്താണ് മറ്റെല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും പോലെ നെറ്റ്ഫ്ലിക്സും രാജ്യത്ത് വലിയ വളര്‍ച്ച നേടിയത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രം ഏതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 

നെറ്റ്ഫ്ലിക്സില്‍ ഒരു ചിത്രം എത്തിയതിനു ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിലെ കണക്കുകള്‍ പരി​ഗണിച്ചുള്ള പ്രഖ്യാപനമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ ആണ് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കണ്ട ചിത്രം. എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ പരി​ഗണിച്ചാലും ജവാന്‍ തന്നെയാണ് ഒന്നാമത്. സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് നവംബര്‍ 2 ന് ആയിരുന്നു.

 

ഷാരൂഖ് ഖാന്‍റെയും ഒപ്പം ബോളിവുഡിന്‍റെതന്നെയും തിരിച്ചുവരവിന് കാരണമായ പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയില്‍ സ്വാഭാവികമായും പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു ജവാന്. എന്നാല്‍ പഠാനെപ്പോലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു. എന്നിട്ടും പഠാനേക്കാള്‍ മികച്ച ഓപണിം​ഗും ലൈഫ് ടൈം കളക്ഷനും നേടി ചിത്രം. പഠാനെപ്പോലെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു ചിത്രം. ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. വിജയ് സേതുപതി ആണ് പ്രതിനായകന്‍. തിയറ്റര്‍ റിലീസിന് ശേഷം രണ്ട് മാസത്തോളം പിന്നിട്ട് ഒടിടിയില്‍ എത്തിയിട്ടും ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത് എന്നത് ഷാരൂഖ് ആരാധകരെ ആവേശഭരിതരാക്കുന്നുണ്ട്. അതേസമയം രാജ്‍കുമാര്‍ ഹിറാനിയുടെ ഡങ്കിയാണ് ഷാരൂഖ് ഖാന്‍റെ അടുത്ത റിലീസ്. ക്രിസ്മസ് റിലീസ് ആണ് ചിത്രം.

ALSO READ : പറഞ്ഞ തീയതികളിലൊന്നുമല്ല! 'ലിയോ' ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യുദ്ധവിമാനം പറത്താന്‍ 'വില്ലന്‍'? 'പേട്രിയറ്റ്' ആദ്യ ബിടിഎസ് എത്തി
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'