ജയം രവി നായകനായ 'അഗിലൻ', വീഡിയോ ഗാനം പുറത്ത്

Published : Mar 18, 2023, 01:33 PM IST
ജയം രവി നായകനായ 'അഗിലൻ', വീഡിയോ ഗാനം പുറത്ത്

Synopsis

സാം സി എസാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ജയം രവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'അഗിലൻ'. എൻ കല്യാണ കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. എൻ കല്യാണ കൃഷ്‍ണന്റേതാണ് തിരക്കഥയും. ജയം രവിയുടെ 'അഗിലൻ' എന്ന ചിത്രത്തിലെ ഗാനം പുറത്തിവിട്ടിരിക്കുകയാണ്.

പ്രിയ ഭവാനി ശങ്കര്‍, തന്യ, ചിരാഗ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, തരുണ്‍ അറോറ, മധുസുതൻ റാവു, സായ് ധീന, ഐ എസ് രാജേഷ് എന്നിവര്‍ വേഷമിട്ടിരിക്കുന്ന 'അഗിലനി'ലെ 'ദ്രോഗം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സാം സി എസ് സ്വന്തം സംഗീതത്തില്‍ വിവേകിന്റെ രചനയില്‍ ശിവത്തോട് ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിവേക് ആനന്ദ് ആണ് ഛായാഗ്രാഹകൻ. എൻ ഗണേഷ് കുമാറാണ് ചിത്രസംയോജനം. സ്‍ക്രീൻ സീൻ മീഡിയ എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം വിജയ് മുരുഗൻ ആണ്. ക്രിയേറ്റീവ് ഹെഡ് പൂജ പ്രിയങ്കയാണ്.

ജയം രവി നായകനാകുന്ന 'ഇരൈവൻ' എന്ന ചിത്രം പൂര്‍ത്തിയായിട്ടുണ്ട്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. ചിത്രത്തിന്റെ റിലീസ് വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്.  സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: ബ്രഹ്‍മപുരത്തിന്റെ പശ്ചാത്തലത്തില്‍ 'ഇതുവരെ, കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക്

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ