
ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് ബ്രദര്‍. ശിവ മനസുള്ള ശക്തി സിനിമയുടെ സംവിധായകൻ എം രാജേഷ് ജയം രവിയെ നായകനാക്കി ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ബ്രദര്‍. നടി ഭൂമിക ചൗള ഏറെക്കാലത്തിന് ശേഷം തമിഴില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ബ്രദറിനുണ്ട്. ഭൂമികയും ജയം രവിയും ഒന്നിച്ചുള്ള ഫോട്ടോ ബ്രദറിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്തുവിട്ടിരിക്കുകയാണ്.
പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിവേകാനന്ദ് സന്തോഷാണ്. സംഗീതം ഹാരിസ് ജയരാജ് ആണ്.
ജയം രവി നായകനായി ഇരൈവൻ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ താരത്തിന്റെ ഇരൈവൻ ഒരു സൈക്കോളജി ത്രില്ലറായിരുന്നു. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ.
ജയം രവിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. സംവിധാനം ആന്റണി ഭാഗ്യരാജാണ്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടെത്തുന്ന ചിത്രമാണ് 'സൈറണ്‍'. സുജാത വിജയകുമാറാണ് ജയം രവിയുെ ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണവും നിര്‍വഹിക്കുമ്പോള്‍ പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ്.
Read More: 'ദുരിതം അകറ്റാൻ നമുക്ക് കൈകോര്‍ക്കാം', തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി വിജയ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ