പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്‍ദിക്കുന്ന കലപ്പ'യുമായി ജയരാജ്; മെയ് ദിനത്തില്‍ ഒടിടി റിലീസ്

By Web TeamFirst Published Apr 30, 2021, 6:42 PM IST
Highlights

കര്‍ഷകനും അയാളുടെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്

ജയരാജ് സംവിധാനം ചെയ്‍ത ഹ്രസ്വചിത്രം 'ശബ്‍ദിക്കുന്ന കലപ്പ' ഒടിടി പ്ലാറ്റ്ഫോമിലേക്ക്. പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്‍തമായ ചെറുകഥയ്ക്ക് അതേപേരില്‍ ജയരാജ് സിനിമാരൂപം നല്‍കിയത് 2018ലാണ്. 2019ലെ ഐഎഫ്എഫ്ഐയില്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം അതേവര്‍ഷം തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

 

കര്‍ഷകനും അയാളുടെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. റൂട്ട്സ് ഒടിടിപ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ഈ ചിത്രം ആസ്വദിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCoron

click me!