
ജയറാം നായകനായി വേഷമിട്ടെത്തിയ പുതിയ ചിത്രമാണ് ഓസ്‍ലര്‍. ഒരു മെഡിക്കല്‍ ഇൻവസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ പ്രദര്‍ശനത്തിനെത്തിയത്. ഓസ്‍ലറിലെ ആകാംക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല ചിത്രത്തില്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിനാല്‍ ഓസ്‍ലറിന് ഒരു രണ്ടാം ഭാഗം ഉണ്ടായേക്കുമെന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ശരിവെച്ച് ജയറാം മറുപടി നല്‍കിയിരിക്കുകയാണ്.
ജയറാം ഓസ്‍ലര്‍ രണ്ട് സ്ഥിരീക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. ഛായാഗ്രാഹണം തേനി ഈശ്വറാണ്. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ട ചിത്രം വൻ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.
വേറിട്ട നായക വേഷമായിരുന്നു ജയറാമില്‍ എന്നതാണ് ഓസ്‍ലറിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത. രൂപത്തിലും ഭാവത്തിലും മാറിയാണ് ജയറാം കഥാപാത്രമായി ഓസ്‍ലറില്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മാനറിസമാണ് ചിത്രത്തില്‍ ജയറാം പകര്‍ത്തിയത് എന്ന് ഓസ്‍ലര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. റിലീസിനു മുന്നേയുള്ള പ്രതീക്ഷകള്‍ ശരിവെച്ച ചിത്രമായി മാറിയ ഓസ്‍ലര്‍ ജയറാമിന് ഒരു വൻ തിരിച്ചുവരവും ആയിരിക്കുകയാണ്. എബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിരുന്നു ജയറാമിന്. പക്വതയോടെയുള്ള പകര്‍ന്നാട്ടമായിരുന്നു ഓസ്‍ലറില്‍ ജയറാമിന്റേത്. ജയറാമിന്റെ എക്കാലത്തെയും മികച്ച വിജയമായി ചിത്രം മാറുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാം ചിത്രം ഓസ്‍ലറില്‍ ആകര്‍ഷണമായിരുന്നു എന്നാണ് മിക്ക ആരാധകരുടെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായത്. അലക്സാണ്ടര്‍ എന്ന നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയത് ഓസ്‍ലറിന്റെ വിജയത്തിലും വലിയ രീതിയില്‍ പ്രതിഫലിച്ചു. മികച്ച ഇൻട്രോയായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മമ്മൂട്ടിയിലൂടെയാണ് ചിത്രത്തിന്റ കഥ വ്യക്തമാക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക