
ജയറാമും കണ്ണൻ താരമക്കുളവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ, ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം പ്രേം കുമാർ പ്രധാനകഥാപാത്രമായി എത്തുന്നു. പുതുക്കോട്ടയിലെ പുതുമണവാളൻ, അനിയൻ ബാബ ചേട്ടൻബാബ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഫുഡ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് 'പട്ടാഭാരാമന്‍'. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, ദേവന്‍, ജനാര്‍ദ്ദനന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെതായി പുറത്തിറങ്ങിയ 'ഉണ്ണി ഗണപതിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ