കഴിഞ്ഞ എട്ടുവർഷമായി താങ്ങും തണലുമായി കൂടെനിന്ന ബെൻ ഓർമ്മയായെന്നും വളരെയധികം മിസ് ചെയ്യുന്നുവെന്നും ജയറാം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
മലയാളികളുടെ എക്കാലത്തേയും പ്രിയതാരമാണ് ജയറാം. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെ ജയറാം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വളർത്തുനായ ബെൻ മരണപ്പെട്ട വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കഴിഞ്ഞ എട്ടുവർഷമായി താങ്ങും തണലുമായി കൂടെനിന്ന ബെൻ ഓർമ്മയായെന്നും വളരെയധികം മിസ് ചെയ്യുന്നുവെന്നും ജയറാം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
Ben 8years of protection#giant love#will miss u forever,, RIP
A post shared by Jayaram (@perumbavoor_jayaram) on Jan 12, 2020 at 9:51am PST
ബെന്നിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബെന്നിന് ആദരാഞ്ജലികൾ നേർന്നത്.
അതേസമയം, ഈ വർഷം നിരവധി ചിത്രങ്ങളിലാണ് ജയറാം അഭിനയിക്കുന്നത്. അല്ലു അർജുൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം അലോ വൈകുണ്ഠപുരമുലോ, കുചേലൻ, മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് തുടങ്ങിയ ചിത്രങ്ങളാണ് ജയറാം വേഷമിടുന്നത്.