
മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയവയില്‍ ആദ്യ വൻ ഹിറ്റായിരുന്നു ജയറാമിന്റെ എബ്രഹാം ഓസ്‍ലര്‍. ജയറാമിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായും ഓസ്‍ലര്‍ മാറി. ഒടിടിയില്‍ ഓസ്‍ലര്‍ കാത്തിരുന്നര്‍ നിരാശയിലായിരുന്നു. എന്നാല്‍ അധികം വൈകാതെ ഓസ്‍ലര്‍ ഒടിടിയില്‍ കാണാം എന്ന പുതിയ റിപ്പോർട്ട് ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും പ്രദർശനത്തിനെത്തുക. റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്കവാറും മാർച്ചിൽ ഒടിടിയിൽ ജയറാമിന്റെ ഓസ്‍ലര്‍ എത്തുമെന്നാണ് റിപ്പോർട്ട്. പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഓസ്‍ലര്‍. രൂപത്തിലും ഭാവത്തിലും പുതിയൊരു ജയറാമിനെ ചിത്രത്തില്‍ കാണാനായി എന്നുമായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
ജയറാം നായകനായ എബ്രഹാം ഓസ്‍ലര്‍ സിനിമ മികച്ച ഒരു മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിരുന്നു എന്നാണ് പൊതുവെ അഭിപ്രായങ്ങള്‍ ഉണ്ടായത്. എബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ജയറാം വേഷമിട്ടത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ജയറാമിന്റെ വമ്പൻ തിരിച്ചുവരവും എക്കാലത്തെയും ഹിറ്റുകളില്‍ ഒന്ന് ആകുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. അര്‍ജുൻ അശോകനും അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. രൂപവും ഭാവവും മാറി മികച്ച കഥാപാത്രമായി ജയറാം എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ജയറാമിന്റെ ഓസ്‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കിയപ്പോള്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക