ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസി’ന്റെ സക്സസ് ടീസർ പുറത്ത്

Published : Oct 26, 2026, 11:51 AM IST
Titans

Synopsis

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ ഫാന്റസി കോമഡി ചിത്രമായ ടൈറ്റൻസിന്റെ സക്സസ് ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ ടൈറ്റൻസിന്റെ സക്സസ് ടീസർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ റിവീൽ ചെയ്തുകൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തിയ ഈ ഫാന്റസി- കോമഡി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രം നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് നിർമിച്ചത്. ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. Advertising: bringforth എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രജനികാന്തിനൊപ്പം വീണ്ടും നയൻതാര; 'ധർമന്റെ' വെൽക്കം പോസ്റ്റർ പുറത്ത്
ബി ആൻ ഒറിജിനൽ! ടൈം ട്രാവലിന്റെ കൗതുകവുമായി ‘ഒറിജിനൽ’; പ്രേക്ഷകശ്രദ്ധ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു