ജയസൂര്യ ഇനി കടമറ്റത്ത് കത്തനാരാകും!

Published : Sep 26, 2019, 12:05 PM ISTUpdated : Sep 26, 2019, 01:16 PM IST
ജയസൂര്യ ഇനി കടമറ്റത്ത് കത്തനാരാകും!

Synopsis

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായി ജയസൂര്യ എത്തുന്നു.

മറ്റൊരു ജീവചരിത്ര സിനിമയുമായി ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുക. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുക.

നാടകങ്ങളിലും ടിവിയിലും കണ്ട  കടമറ്റത്ത്  കത്തനാര്‍ എന്ന വൈദികനായ മാന്ത്രികൻ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത.  ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കം ഇത്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡി ചിത്രമായിരിക്കും ഇത്. അതേസമയം മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വെര്‍സറ്റൈല്‍ ആക്റ്ററു'ടെ 40 വര്‍ഷങ്ങള്‍; പുതിയ സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് സിദ്ദിഖ്
ഹൈപ്പ് ഈസ് റിയല്‍! റിലീസിന് മുന്‍പേ ആ റെക്കോര്‍ഡ് ഇട്ട് 'ടോക്സിക്'