മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും; മന്ത്രി റിയാസിന്‍റെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ

By Web TeamFirst Published Dec 4, 2021, 10:29 AM IST
Highlights

റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

തിരുവനന്തപുരം: തകർന്ന റോഡുകളെ കുറിച്ച്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ (Minister Muhammed Riyas) സാന്നിധ്യത്തിൽ കടുത്ത വിമർശനവുമായി നടൻ ജയസൂര്യ(Jayasurya). മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും  ജയസൂര്യ പറഞ്ഞു. റോഡുകളിലെ കുഴികളിൽ വീണ് ജനങ്ങൾ മരിക്കുമ്പോൾ കരാറുകാരന് ഉത്തരവാദിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ മിന്നൽ സന്ദർശനങ്ങളുടെ ഫലം ഉടൻ കാണാമെന്നായിരുന്നു വിമർശനങ്ങൾക്കുള്ള മന്ത്രി റിയാസിന്റെ മറുപടി

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിൽ അടക്കം പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.

മഴ കഴിഞ്ഞാൽ ഉടൻ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Also Read: മഴ കഴിഞ്ഞാലുടൻ റോഡ് പണി;119 കോടി അനുവദിച്ചു; പരിപാലന കാലാവധിയിൽ കരാറുകാരൻ കുഴി അടക്കണം

 

click me!