ദ ഈഡിയറ്റ്സ് ആർ കമിം​ഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും

Published : Feb 20, 2026, 08:38 PM IST
aadu 3

Synopsis

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന 'ആട് 3-വൺ ലാസ്റ്റ് റൈഡ്' മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്നു.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആദ്യ രണ്ട് സിനിമകൾക്കും ലഭിച്ച വൻ സ്വീകാര്യത തന്നെയാണ് അതിന് കാരണം. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്ന തലവാചകത്തോടെ എത്തുന്ന ചിത്രം മാർച്ച് 19ന് തിയറ്ററിൽ എത്തും. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. പടത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടുകയാണിപ്പോൾ.

ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാ​ഗം വരുന്നുവെന്ന ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് മൂന്നാം ഭാ​ഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാ​ഗവും എത്തി വിജയം കൊയ്തിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്‍ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പോസ്റ്റർ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിഖില വിമലിനെ പോലെ നല്ലൊരു നടിയെ കൊണ്ടുവന്ന് 'ഐറ്റം ഡാൻസ്' കളിപ്പിച്ച്‌ വിടുമെന്ന് തോന്നുന്നുണ്ടോ'; 'ആട് 3'യെ കുറിച്ച് വിജയ് ബാബു
ദൈര്‍ഘ്യം മൂന്ന് മിനുട്ട്, അമ്പരപ്പിക്കുന്ന ദൃശ്യം; യെല്ലോ ടൂത്ത്‌സിന്റെ എഐ വീഡിയോ വൈറൽ