ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസി’ന്റെ റിലീസ് ടീസർ എത്തി, ബുക്കിങ്ങിനും ആരംഭം

Published : Oct 19, 2026, 10:25 PM IST
Titans

Synopsis

പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ടൈറ്റൻസ് എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ റിലീസ് ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും. റിലീസ് ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഏറെ രസകരമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളും നർമ്മവും ഫാന്റസി മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേർന്നൊരു സിനിമാനുഭവമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

ജെയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. Advertising: bringforth.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' തമിഴ് പതിപ്പ് തിയറ്ററുകളിലേക്ക്
ചിൽ മൂഡിൽ 'സേവി'; 'ബാച്ച്‌ലർ പാർട്ടി Deux'ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റർ പുറത്ത്