പൂരക്കാഴ്ച്ചകളുമായി ജയസൂര്യ, ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

By Web TeamFirst Published Jul 12, 2019, 4:07 PM IST
Highlights

 ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രം കൂടിയാണ്  'തൃശൂര്‍ പൂരം'

ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ- വിജയ് ബാബു കൂട്ടുകെട്ടിലെത്തുന്ന 'തൃശൂര്‍ പൂരം' എന്ന സിനിമയുടെ പൂജ കഴിഞ്ഞു. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനാണ്. കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ചിത്രത്തിന്റെ  ഛായാഗ്രാഹകന്‍.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രം കൂടിയാണ്  തൃശൂര്‍ പൂരം. ചിത്രത്തിൽ  തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും കാണപ്പെടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

click me!