'കളങ്കാവല്‍' സംവിധായകനൊപ്പം ജയസൂര്യ; 'മായന്‍' വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി

Published : Aug 13, 2026, 10:05 PM IST
Jayasurya starrer MAYAN movie foreign schedule is over jithin k jose

Synopsis

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ചിത്രം

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന മായന്‍ എന്ന ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കേരളത്തിലാണ് തുടര്‍ ചിത്രീകരണം നടക്കുക. മമ്മൂട്ടി നായകനായ കളങ്കാവലിലൂടെ ശ്രദ്ധ നേടിയ സംവിധായകനൊപ്പം ജയസൂര്യ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ജൂലൈ അവസാനം റഷ്യയിലാണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര ഷെഡ്യൂള്‍ ആരംഭിച്ചത്. ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളിലൊന്നാണ് റഷ്യയില്‍ ചിത്രീകരിച്ചത്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇവർക്കൊപ്പം വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്ന അതീവ പ്രാധാന്യമുള്ള വേഷങ്ങളിൽ അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകിടക്കുന്ന പുരാതനമായ ആഭിചാര ആചാരങ്ങളുടെയും ലോകത്തിന്റെ വിവിധ കോണുകളിൽ രഹസ്യമായി പ്രവർത്തിക്കുന്ന അദൃശ്യ ശക്തികളുടെയും ഒരു ആഗോള ശൃംഖലയെ ചുറ്റിപ്പറ്റിയാണ് മായന്റെ പ്രമേയം വികസിക്കുന്നത്.

നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്ന നിഗൂഢതകളുടെയും ശക്തികളുടെയും വേരുകൾ തേടിയുള്ള യാത്ര സ്വാഭാവികമായും ഇന്ത്യയുടെ അതിരുകൾക്ക് പുറത്തേക്ക് നീളുന്ന ഒന്നാണ്. ഈ അന്താരാഷ്ട്ര ശൃംഖലയിലെ ഏറ്റവും നിർണ്ണായകമായ ഒരു അധ്യായമാണ് റഷ്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്നത്. വെറും ഒരു ത്രില്ലർ എന്നതിനപ്പുറം, വളരെ ആഴത്തിലുള്ള വേൾഡ് ബിൽഡിംഗും ലെയറുകളുമുള്ള തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേക്ഷകനെ കഥയുടെ അന്തരീക്ഷത്തിലേക്ക് പൂർണ്ണമായി ആഴ്ന്നിറക്കുന്ന ഒരു സിനിമാറ്റിക് അനുഭവമായിരിക്കും മായൻ സമ്മാനിക്കുകയെന്ന് അണിയറക്കാര്‍ പറയുന്നു.

മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ അന്താരാഷ്ട്ര നിലവാരത്തിന് അനുയോജ്യമായ രീതിയിൽ ദൃശ്യങ്ങളും ശബ്ദവും ഒരുക്കാൻ ഇൻഡസ്ട്രിയിലെ ഏറ്റവും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. മുജീബ് മജീദ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുമ്പോൾ പ്രവീൺ പ്രഭാകർ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സുനിൽ ദാസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുഞ്ചാക്കോ ബോബൻ- ലിജോ മോൾ ചിത്രം 'ഉന്മാദം' ഒടിടിയിലേക്ക്
യഷ്- ഗീതു മോഹൻദാസ് ചിത്രം ടോക്സികിന് എ സർട്ടിഫിക്കറ്റ്; ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ