ജയസൂര്യ നായകനാവുന്ന 'ജോണ്‍ ലൂതര്‍' വാഗമണ്ണില്‍ തുടങ്ങി

By Web TeamFirst Published Sep 4, 2021, 5:29 PM IST
Highlights

പ്രജേഷ് സെന്നിന്‍റെ സംവിധാനത്തിലെത്തിയ 'വെള്ള'മാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജോണ്‍ ലൂതറി'ന്‍റെ ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

പ്രജേഷ് സെന്നിന്‍റെ സംവിധാനത്തിലെത്തിയ 'വെള്ള'മാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. പ്രജേഷ് സെന്നിന്‍റെ തന്നെ 'മേരി ആവാസ് സുനോ', രഞ്ജിത്ത് ശങ്കറിന്‍റെ 'സണ്ണി', നാദിര്‍ഷയുടെ 'ഈശോ', മിഥുന്‍ മാനുവല്‍ തോമസിന്‍റെ 'ആട് 3', റോജിന്‍ തോമസിന്‍റെ 'കത്തനാര്‍' തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!