സാമൂഹിക നീതി പ്രമേയമാക്കി ‘ജെഡുസി’; തമിഴ് സോഷ്യൽ ത്രില്ലർ വരുന്നു

Published : Nov 13, 2026, 02:37 PM IST
jedusi tamil movie to be released on november 27

Synopsis

ഗ്രാമീണ പശ്ചാത്തലത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം പറയുന്ന പുതിയ തമിഴ് സോഷ്യൽ ത്രില്ലർ

വ്യത്യസ്തമായ കഥപറച്ചിലിന്, പ്രത്യേകിച്ച് തദ്ദേശീയരായ മനുഷ്യരുടെ കഥകൾ പറയുന്നതിൽ തമിഴ് സിനിമയ്ക്ക് പുതുമയൊന്നുമില്ല. അത്തരമൊരു കഥ പറയുന്നതിനോടൊപ്പം ത്രില്ലർ സ്വഭാവമുള്ള ഘടകങ്ങളും ഉൾപ്പെടുത്തി, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ജെഡുസി'. 'ബൈസൺ കാലമാടന്’ ശേഷം അരുവി മദൻ, യുവതാരം വിജയശാന്തി ശ്രീധർ, ശ്വേത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സോഷ്യൽ ത്രില്ലറിന് നടരാജ് ഏകാമ്പരം രചനയും സംവിധാനവും നിർവഹിക്കുന്നു. അക്ഷയ മൂവി മേക്കേഴ്സ്, ശ്രീ ഇന്റർനാഷണൽ എന്നീ ബാനറുകളിൽ സംവിധായകൻ നടരാജും വിജയശാന്തി ശ്രീധറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

"വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം - പ്രത്യേകിച്ച് സ്ത്രീകൾക്ക് - എടുത്തു കാണിക്കുന്നതിനൊപ്പം, ജാതിമത ഭേദമന്യേ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയും" ചിത്രം മുന്നോട്ടുവെക്കുന്നു. ചിത്രത്തിൽ ശ്രീധർ, ശ്വേത, അരുവി മദൻ, സംവിധായകൻ എ. വെങ്കിടേഷ്, എഴുത്തുകാരൻ ബാവ ചെല്ലദുരൈ, അശോക് പാണ്ഡ്യൻ, പാണ്ടി തുടങ്ങിയവർ അഭിനയിക്കുന്നു. നവാഗതനായ വിഘ്നേശ്വരൻ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുമ്പോൾ, പുതുമുഖം കെ. സന്തോഷ് പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നാഗ അർജുൻ വി.എസ്, എഡിറ്റിംഗ്: എസ്.പി. അഹമ്മദ്, കലാസംവിധാനം: സെൽവരാജ്, സ്റ്റണ്ട് കൊറിയോഗ്രാഫി: ഗൗതം ഹരി, അസോൾട്ട് മധുരൈ, മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരും ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ഉൾപ്പെടുന്നു. നവംബർ 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആയി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗിന്നസ് റെക്കോർഡ് ജേതാവ് ഐസക്കിന്‍റെ തമിഴ് ചിത്രം 'വേഗുളി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 മഹാശക്തി' വിജയകരമായ രണ്ടാം വാരത്തിലേക്ക്