'ഇഷ്‍ടത്തിന്‍റെ ആഴം തേടിയുള്ള യാത്ര'; അനൂപ് മേനോന്‍റെ 'പത്മ'യെക്കുറിച്ച് ജീത്തു ജോസഫ്

By Web TeamFirst Published Jul 16, 2022, 12:35 PM IST
Highlights

ടൈറ്റില്‍ കഥാപാത്രം പത്മയായി എത്തിയിരിക്കുന്നത് സുരഭി ലക്ഷ്‍മി

അനൂപ് മേനോന്‍റെ (Anoop Menon) രചനയിലും സംവിധാനത്തിലും തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രമാണ് പത്മ (Padma). ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph). ഇഷ്ടം തേടിയുള്ള ഒരു യാത്രയാണ് ഈ ചിത്രമെന്ന് പറയുന്നു അദ്ദേഹം.

"പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്. അനൂപ് മേനോന്റെ തിരക്കഥയിലും സംവിധാനത്തിലും മികച്ച് നിൽക്കുന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്റ്ററായ പത്മയെ അവതരിപ്പിച്ച സുരഭിയുടെ പെർഫോർമൻസ് എടുത്തു പറയേണ്ടതാണ്. ചിത്രം തിയറ്ററുകളിൽ നല്ല വിജയമാകട്ടെ എന്ന് ആശംസിക്കുന്നു!!!", ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രം പത്മയായി എത്തിയിരിക്കുന്നത് സുരഭി ലക്ഷ്‍മിയാണ്. ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ ബാദുഷ, കലാസംവിധാനം ദുൻദു രഞ്ജീവ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ ജി, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ALSO READ : അവസാന സീസണിനേക്കാള്‍ മൂന്നിരട്ടി? ബിഗ് ബോസ് 16ല്‍ സല്‍മാന് ഖാന് ലഭിക്കുന്ന പ്രതിഫലം

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിൻറെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ അംജിത്ത് എസ് കോയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം ഇനിയും പ്രദർശനത്തിനെത്തിയിട്ടില്ല. 

click me!