'ചിത്ര ചേച്ചിയുടെ ആ ചോദ്യം'; ദൃശ്യം 3 ന് തുടക്കം നല്‍കിയ ആശയത്തെക്കുറിച്ച് ജീത്തു ജോസഫ്

Published : May 11, 2026, 08:53 PM IST
jeethu joseph about singer K S Chithras question which gave him a starting for drishyam 3

Synopsis

ദൃശ്യം 3 നെക്കുറിച്ചുള്ള ചോദ്യത്തിന് കൗതുകകരമായ വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ദൃശ്യം 3. ആ ഫ്രാഞ്ചൈസിയുടെ ജനപ്രീതി തന്നെ അതിന് കാരണം. ഇപ്പോഴിതാ ദൃശ്യം 3 നെക്കുറിച്ചും ​ഗായിക ചിത്ര ഒരിക്കല്‍ ചോദിച്ച ചോദ്യത്തില്‍ നിന്ന് സിനിമയ്ക്ക് തുടക്കം ലഭിച്ചതിനെക്കുറിച്ചും പറയുകയാണ് ജീത്തു ജോസഫ്. ദൃശ്യം 3 ന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ​ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 7 വര്‍ഷം മുന്‍പ് നടന്ന ഒരു കുറ്റകൃത്യത്തിന് എങ്ങനെ ഒരു ട്വിസ്റ്റ് കൊണ്ടുവരാം എന്നതായിരുന്നു ദൃശ്യം 2 ചെയ്യുമ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ന് താങ്കള്‍ പറഞ്ഞിരുന്നു. ദൃശ്യം 3 നെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാര്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ജീത്തു നല്‍കിയ മറുപടി ഇങ്ങനെ...

“ദൃശ്യം 3 ന് സാധ്യതയുണ്ടോ എന്ന് ലാല്‍ സാര്‍ ചോദിച്ചപ്പോള്‍ അങ്ങനെ വന്നാല്‍ അതിന്‍റെ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. ആ ക്ലൈമാക്സ് ഐഡിയയാണ് ലാല്‍ സാറിനെ ആകര്‍ഷിച്ചത്. ക്ലൈമാക്സ് മാത്രമേ എന്‍റെ കൈയില്‍ ഉള്ളൂവെന്നും അവിടേയ്ക്ക് എനിക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും ഞാന്‍ പറഞ്ഞു. അത് എളുപ്പമുള്ള കാര്യം ആയിരുന്നില്ല. ദൃശ്യം രണ്ട്, മൂന്ന് ഭാഗങ്ങളെയൊക്കെ സംബന്ധിച്ചുള്ള പ്രയാസകരമായ കാര്യം കഥാപാത്രങ്ങളുടെ കണ്ടിന്യുവിറ്റി നിലനിര്‍ത്തുക എന്നതായിരുന്നു. ആ കുടുംബത്തിന്‍റെ കാര്യങ്ങളൊക്കെ ഓര്‍ഗാനിക് ആയി മുന്നോട്ട് പോകണമെന്ന് എനിക്കുണ്ടായിരുന്നു. രണ്ടാം ഭാ​ഗത്തോടെ കാര്യങ്ങള്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. പ്രഭാകറിന് വേണ്ടത് കിട്ടി. മറ്റൊരര്‍ഥത്തില്‍ ആ കുടുംബം ഹാപ്പിയാണ്. എല്ലാം അവസാനിച്ചു. ആ കേസും ക്ലോസ് ചെയ്തു. പക്ഷേ ആ കേസ് എക്കാലത്തേക്കും ക്ലോസ് ചെയ്തുവെന്ന് ജോര്‍ജുകുട്ടി വിശ്വസിക്കുന്നില്ല”, ജീത്തു ജോസഫ് പറയുന്നു.

“ഉള്ളില്‍ ആ ഭയം അയാള്‍ക്കുണ്ട്. ഒരു അപരിചിതന്‍ വരുമ്പോഴോ വിചിത്രമായ എന്തെങ്കിലും ചുറ്റുപാടില്‍ നടക്കുമ്പോഴോ അദ്ദേഹം സംശയാലുവാകും. അയാള്‍ എപ്പോഴും അലര്‍ട്ട് ആണ്. അത് അയാളുടെ ജീവിതം ദുഷ്കരമാക്കുകയാണ്. മൂന്നാം ഭാ​ഗത്തിന്‍റെ നട്ടെല്ല് അതാണ്. ദൃശ്യം ഫ്രാഞ്ചൈസി മൊത്തത്തില്‍ എടുത്താല്‍ അതൊരു ഇമോഷണല്‍ ഡ്രാമയാണ്. പക്ഷേ മൂന്നാം ഭാ​ഗമാണ് കൂടുതല്‍ ഇമോഷണല്‍. മൂന്നാം ഭാ​ഗത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത് ജോര്‍ജുകുട്ടിക്കാണ്. അയാളുടെ ഭയം, അരക്ഷിതത്വം. അയാളുടെ കുടുംബം ഏകദേശം സെറ്റില്‍ഡ് ആണ്. എല്ലാം സേഫ് ആണെന്ന് അയാള്‍ അവരോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവര്‍ ചില്‍ ചെയ്യുകയാണ്. പക്ഷേ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ജോര്‍ജുകുട്ടിക്ക് ഭയം തോന്നും. തന്‍റെ ഭയം കുടുംബത്തോട് പങ്കുവെക്കാനും അയാള്‍ക്ക് താല്‍പര്യമില്ല. ദൃശ്യം 3 ന്‍റെ സ്റ്റോറി ഐഡിയ അതാണ്”, ജീത്തുവിന്‍റെ വാക്കുകള്‍.

പിന്നീടാണ് ​ഗായിക ചിത്രയുടെ ദൃശ്യം 3 കോണ്‍ട്രിബ്യൂഷനെക്കുറിച്ച് അഭിമുഖകാരന്‍ ചോദിക്കുന്നത്. ​'ഗായിക ചിത്ര പറഞ്ഞ എന്തോ കാര്യം ദൃശ്യം 3 ന് ജീവന്‍ നല്‍കിയെന്ന് ഞാന്‍ കേട്ടിട്ടുണ്ട്' എന്ന ചോദ്യത്തിന് ജീത്തുവിന്‍റെ പ്രതികരണം ഇങ്ങനെ- “ഒരു പ്രൊമോഷന് പോയപ്പോള്‍ ചിത്ര ചേച്ചി ഒരു കാര്യം എന്നോട് ചോദിച്ചു. ജോര്‍ജുകുട്ടി അങ്ങനെ ചെയ്യുമോ എന്നായിരുന്നു അത്. അതൊരു ഐഡിയ ആയിരുന്നു. ആ ഐഡിയയിലാണ് ഞാന്‍ ദൃശ്യം 3 ആരംഭിക്കുന്നത്. ഞാനൊരു താങ്ക്സ് കാര്‍ഡ് വെക്കുന്നുണ്ടെന്ന് ചിത്ര ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്”, ജീത്തുവിന്‍റെ പ്രതികരണം. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ദൃശ്യം 3 ന്‍റെ റിലീസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍'; അഖില്‍ മാരാര്‍ പറയുന്നു
'ഒരു 23 കാരനെ ഇങ്ങനെ ടാര്‍​ഗറ്റ് ചെയ്യുന്നത് ശരിയാണോ'? മാധവ് സുരേഷ് നേരിടുന്നതിനെക്കുറിച്ച് സംവിധായകന്‍ സാജിദ് യഹിയ