ഇനി ബേസില്‍ ജോസഫിന്റെ നുണക്കുഴി, സംവിധാനം ജീത്തു ജോസഫ്, നിര്‍ണായക അപ്‍ഡേറ്റ്

Published : Jul 18, 2024, 05:03 PM IST
ഇനി ബേസില്‍ ജോസഫിന്റെ നുണക്കുഴി, സംവിധാനം ജീത്തു ജോസഫ്, നിര്‍ണായക അപ്‍ഡേറ്റ്

Synopsis

നുണക്കുഴിയുടെ നിര്‍ണായക അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകൻ ജീത്തു ജോസഫിന്റേതായി വരാനിരിക്കുന്ന ചിത്രമാണ് നുണക്കുഴി. ബേസില്‍ ജോസഫാണ് നായകനായി എത്തുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് നുണക്കുഴി. നുണക്കുഴിയുടെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ജീത്തു ജോസഫിന്റെ നുണക്കുഴി സിനിമയുടെ ടീസര്‍ നാളെ വൈകുന്നേരം ആറിന് പുറത്തുവിടും. കെ ആര്‍ കൃഷ്‍ണകുമാറാണ് തിരക്കഥ. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. വിഷ്‍ണു ശ്യാമാണ് പശ്ചാത്തല സംഗീതം.

ബേസില്‍ ജോസഫിന് പുറമേ നുണക്കുഴി സിനിമയില്‍ ഗ്രേസ് ആന്റണി, സെൽവരാജ്, ശ്യാം മോഹൻ, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്‍മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ്  മറ്റു വേഷങ്ങളിൽ പ്രധാനമായും എത്തുന്നത്. സംഗീതം ജയ് ഉണ്ണിത്താൻ നിര്‍വഹിക്കുന്നു. വരികൾ വിനായക് ശശികുമാർ. നിര്‍മാണം നിര്‍വഹിക്കുന്നത് യൂഡ്‍ലീ ഫിലിംസാണ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ. കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളർ പ്രണവ് മോഹൻ,  കളറിസ്റ്റ് ലിജു പ്രഭാഷകർ, മേക്കപ്പ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ് സോണി ജി സോളമൻ, അമരേഷ് കുമാർ, ഡിസ്ട്രിബ്യുഷൻ ആശിർവാദ്, പിആർഒ  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, ഡിസൈൻ യെല്ലോടൂത്ത് എന്നിവരാണ്.

Read More: ഇന്ത്യൻ 2വിനും രജനികാന്തിനും സാധിച്ചില്ല, ഒടുവില്‍ രക്ഷിക്കാൻ കമല്‍ഹാസൻ ആ യുവ താരത്തെ എത്തിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക