'ദൃശ്യം 4 നെ കുറിച്ച് ഉറപ്പ് പറയാനാവില്ല, ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും'; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

Published : Jun 03, 2026, 09:05 PM IST
Drishyam 3 movie

Synopsis

അസാധാരണമായ ഒരു ആശയം ലഭിച്ചാൽ മാത്രമേ നാലാം ഭാഗം ഉണ്ടാകൂവെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. jeethu joseph talks about drishyam 4 mohanlal

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ 200 കോടി നേട്ടമാണ് ദൃശ്യം സ്വന്തമാക്കിയത്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ എന്ന റെക്കോർഡ് നേരത്തെ ദൃശ്യം സ്വന്തമാക്കിയിരുന്നു. വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ദൃശ്യം 4 നെ പറ്റിയുള്ള ചർച്ചകളാണ് സജീവമാവുന്നത്. ദൃശ്യം 4 സംഭവിക്കുമോ ഇല്ലയോ എന്ന ചർച്ചകൾക്കിടയിൽ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദൃശ്യം 4 നെ കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

"ഒരാൾ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ അതിൽ നിന്ന് ഒരു റിസൾട്ട് നമ്മൾ പ്രതീക്ഷിക്കുമല്ലോ. ആശ ശരത്തിന്റെയും സിദ്ധിക്കിന്റെയും കഥാപാത്രം ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപരിധി വരെ അവർ അതിൽ വിജയിക്കുന്നുണ്ട്. അവർ അതിൽ വിജയിച്ചോ എന്ന് പ്രേക്ഷർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ പോസ്റ്റ് ക്രെഡിറ്റ് സീൻ വച്ചത്. ആ സീൻ സിനിമയ്ക്ക് ഉള്ളിൽ തന്നെയുള്ള ഭാഗമായിരുന്നു. അതിനിടെ നാലാം ഭാഗത്തിനെക്കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോൾ നമ്മുടെ ടീമിലുള്ള പിള്ളേർ ആ സീൻ സംവിധായകന്റെ പേര് എഴുതികാണിച്ചതിന് ശേഷം ഇടാം അതിന് വേറൊരു ഫീൽ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അത് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കി ഇട്ടത്. അതുകൊണ്ട് തന്നെ ദൃശ്യം 4 ഉണ്ടാകും എന്നൊരു ചർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ ആ ഉറപ്പ് എനിക്ക് താരം പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും ഇല്ലെങ്കിൽ ഇല്ല." ജീത്തു ജോസഫ് പറയുന്നു.

അതേസമയം മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ഇത് മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. യേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ഇതേ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു വർഷമായി ഗൗരിയുമായി ലിവിങ്ങ് ടുഗെദർ; മൂന്നാം വിവാഹത്തിനൊരുങ്ങി ആമിർ ഖാൻ
'ഓഡിയോ ചോർന്നത് തന്‍റെ ഫോണിൽ നിന്നാണെന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചെന്ന് ശ്വേത; അൻസിബയുടെ പരാതി കേൾക്കാൻ പ്രത്യേക സമിതി