പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്നിഫറും ബെന്നും ഒന്നിക്കുന്നു!

Web Desk   | Asianet News
Published : May 11, 2021, 06:24 PM IST
പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്നിഫറും ബെന്നും ഒന്നിക്കുന്നു!

Synopsis

പതിനേഴ് വര്‍ഷങ്ങള്‍ക്ക് വീണ്ടും ജീവിതത്തില്‍ ഒന്നിക്കാൻ ജെന്നിഫറും ബെന്നും.

ഒരിക്കല്‍ ലോകത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതിമാരായിരുന്നു ജെന്നിഫര്‍ ലോപ്പസും ബെൻ അഫ്ലെക്കും. 2002 നവംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. ഇപോഴിതാ പതിനേഴ് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

നടനും ചലചച്ചിത്രകാരനുമായ ബെൻ എഫ്ലെക്കുമായുള്ള ജെന്നിഫറിന്റെ ബന്ധം കേവലം രണ്ട് വര്‍ഷം മാത്രമായിരുന്നു. ബെന്നുമായുള്ള വേര്‍പിരിയല്‍ ഹൃദയഭേദകം എന്നാണ് ജെന്നിഫര്‍ വിശേഷിപ്പിച്ചത്. ഇരുവരെയും മാധ്യമങ്ങള്‍ ബെന്നിഫെര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപോഴിതാ വേര്‍പിരിഞ്ഞ് 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

അടുത്തിടെ ലോസ് ഏഞ്ചല്‍സിലെ ജെന്നിഫറിന്റെ വസതിയില്‍ വെച്ചുള്ള ബെൻ അഫ്ലെക്കുമൊത്തുള്ള ഫോട്ടോ ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മൊണ്ടാനയിലും ജെന്നിഫറിനെയും ബെന്നിനെയും ഒരുമിച്ച് കണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന് ചര്‍ച്ചകള്‍ ഉണ്ടായത്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍