'ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ.?' ചിരിപ്പിക്കാനും ഞെട്ടിക്കാനും "ജെറി" എത്തുന്നു

Published : Jan 13, 2024, 07:07 AM IST
'ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ.?' ചിരിപ്പിക്കാനും ഞെട്ടിക്കാനും "ജെറി" എത്തുന്നു

Synopsis

നിസ്മൽ നൗഷാദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനവും രോഹിത് വി എസ് വാരിയത്താണ് കൈകാര്യം ചെയ്യുന്നത്. 

കൊച്ചി: കോട്ടയം നസീർ, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജെറി'. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി ഒമ്പതിന്  "ജെറി" തിയേറ്ററുകളിൽ എത്തും. ജെറിയുടെ ആദ്യ പ്രോമോ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.  

നിസ്മൽ നൗഷാദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനവും രോഹിത് വി എസ് വാരിയത്താണ് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് അരുൺ വിജയ് സംഗീതം പകരുന്നു. വിജിത്താണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.

പ്രൊജക്ട് ഡിസൈനർ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ് : ജേതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.

എത്രയും വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം, ലിംവിംഗ് ടുഗേദറിനോട് താല്പര്യമില്ല: സ്വാസിക

'അന്വേഷിപ്പിൻ കണ്ടെത്തും' സസ്പെന്‍സ് ഒളിപ്പിച്ച ഗംഭീര ടീസര്‍ ; കരിയറിലെ മൂന്നാമത്തെ പോലീസ് വേഷത്തിൽ ടൊവിനോ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു