ആസിഫ് അലിയും രജിഷ വിജയനും വീണ്ടും; ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' തുടങ്ങി

By Web TeamFirst Published Dec 18, 2020, 5:56 PM IST
Highlights

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രം

ആസിഫ് അലിയെയും രജിഷ വിജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ തുടങ്ങി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രജിഷയുടെ അരങ്ങേറ്റചിത്രമായിരുന്നു അത്.

സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. എംഎല്‍എമാരായ മാണി സി കാപ്പന്‍, പി സി ജോര്‍ജ്, സെന്‍ട്രല്‍ പിക്ചേഴ്സ് ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
   
തോമസ് തിരുവല്ല ഫിലിംസ്, ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് എന്നിവര്‍ ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശ്രീജിത് നായര്‍. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് ഔസേപ്പച്ചന്‍. എഡിറ്റിംഗ് സൂരജ് ഇ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം. കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു എന്നിവരും നിര്‍വ്വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സ് രാജേഷ് ഭാസ്ക്കര്‍, ഡിബിന്‍ ദേവ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഷാബില്‍ ,സിന്‍റോ സണ്ണി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിങ്ങാലക്കുട. പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം. വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

click me!