തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കോമഡി ചിത്രം; 'ജിഗ്രിസ്' ഒടിടിയിലൂടെ ഇനി മലയാളത്തിൽ

Published : Oct 30, 2026, 06:47 PM IST
Jigris telugu movie now available in malayalam on ott

Synopsis

നാല് സുഹൃത്തുക്കളുടെ രസകരവും അപ്രതീക്ഷിതവുമായ ഗോവൻ യാത്രയുടെ കഥ പറയുന്ന തെലുങ്ക് കോമഡി ചിത്രം

സൗഹൃദവും നർമ്മവും അപ്രതീക്ഷിത സംഭവങ്ങളും കോർത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം 'ജിഗ്രിസി'ന്റെ മലയാളം പതിപ്പ് ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രം മലയാളത്തിലും മികച്ച പ്രതികരണങ്ങൾ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. നാല് സുഹൃത്തുക്കളുടെ ഗോവൻ യാത്രയും അതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും രസകരമായ പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകൻ ഹരീഷ് റെഡ്ഡി ഉപ്പല ഒരുക്കിയ ചിത്രത്തിൽ കാർത്തിക്, പ്രവീൺ, വിനയ്, പ്രശാന്ത് എന്നീ നാല് സുഹൃത്തുക്കളാണ് കേന്ദ്ര കഥാപാത്രങ്ങൾ. കുട്ടിക്കാലം മുതൽ സൗഹൃദത്തിലുള്ള ഇവർ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഗോവയിലേക്ക് യാത്ര തിരിക്കുന്നത്. ആവശ്യത്തിന് പണമില്ല, മൊബൈൽ ഫോണില്ല, വഴികാട്ടാൻ ജിപിഎസുമില്ല. ആകെയുള്ളത് ഒരു പഴയ മാരുതി 800 കാർ മാത്രം. ഈ യാത്രയിൽ തുടർന്നുണ്ടാകുന്ന സംഭവ മുഹൂർത്തങ്ങളാണ് ചിത്രത്തെ രസകരമായ യാത്രാനുഭവമാക്കി മാറ്റുന്നത്. ഹാസ്യരംഗങ്ങൾക്കൊപ്പം സൗഹൃദത്തിന്റെ ഊഷ്മളതയും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ ഇടംപിടിക്കുന്നു. പഴയകാല സൗഹൃദങ്ങളുടെയും ഒരുമിച്ചുള്ള യാത്രകളുടെയും ഓർമ്മകൾ ഉണർത്തുന്ന രീതിയിലാണ് കഥയുടെ അവതരണം.

ചിത്രത്തിലെ പ്രകടനത്തിന് നടൻ കൃഷ്ണ ബുരുഗുലയ്ക്ക് മികച്ച ഹാസ്യനടനുള്ള തെലങ്കാന ഗദ്ദർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. കാർത്തിക് എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാഭാവികമായ ഹാസ്യവും വൈകാരികതയും ചേർന്ന അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ്. 'ജിഗ്രിസ്' സൗഹൃദവും യാത്രയും നർമ്മവും ഇഷ്ടപ്പെടുന്ന ഒടിടി പ്രേക്ഷകർക്ക് ഒരു ഫാമിലി എന്റർടെയ്‌നറായി ആമസോൺ പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അതിമനോഹരം' ആദ്യ സിംഗിള്‍ കേരളപ്പിറവി ദിനത്തില്‍
ധരംശാലയിൽ ആദ്യ ഇന്ത്യൻ പ്രദർശനം നടത്തി ഡോണ്‍ പാലത്തറയുടെ 'ഏകദേശം'; ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം