ജീവയുടെ വില്ലനായി ഗോവിന്ദ് പത്മസൂര്യ; 'കീ' മേക്കിംഗ് വീഡിയോ പുറത്ത്

By Web TeamFirst Published Apr 3, 2019, 9:01 PM IST
Highlights

നിക്കി ഗൽറാണിയാണ് 'കീ'യിൽ ജീവയുടെ നായികയായെത്തുന്നത്. അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ

ചെന്നൈ: ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ 'കീ' യുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമായ 'കീ' യില്‍ മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രമായി വേഷമിടുന്നു. ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് 'കീ' യുടെ കഥ വികസിയ്ക്കുന്നത്.

നിക്കി ഗൽറാണിയാണ് 'കീ'യിൽ ജീവയുടെ നായികയായെത്തുന്നത്. അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിച്ച 'കീ' ശിവഗിരി ഫിലിംസ് ഏപ്രിലിൽ 12 ന്  കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.

 

 

click me!