
മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിംഗ്. അജുവർഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യ ഭാഗം ഇറങ്ങി ഒരു വർഷം ആകാൻ ഒരുങ്ങുന്നതിനിടെ കേരള ക്രൈം ഫൈൽ സീസൺ 2 വരാൻ ഒരുങ്ങുകയാണ്. ജിയോ ഹോർട് സ്റ്റാർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സീരീസിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ആദ്യഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. അജു വർഗീസിനും ലാലിനും ഒപ്പം ഹരിശ്രീ അശോകൻ, നവാസ് വള്ളിക്കുന്ന് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.
2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ.
ആഷിക് ഐമറായിരുന്നു രചന. എസ് ഐ മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിച്ചത്. കുര്യന്‍ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ഏഴാമത്തെ സീരീസ് ആണ് കേരള ക്രൈം ഫയൽ സീസൺ 2. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ, 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്നിവയാണ് അവ. ഇവയ്ക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട '1000 ബേബീസ്' ആയിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സീരീസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ