തിയറ്ററുകളില്‍ നേട്ടമുണ്ടാക്കിയ 'ജോ & ജോയും' ട്വന്റി വണ്‍ ഗ്രാംസും' ഒടിടിയില്‍

Published : Jun 10, 2022, 12:29 PM IST
തിയറ്ററുകളില്‍ നേട്ടമുണ്ടാക്കിയ 'ജോ & ജോയും' ട്വന്റി വണ്‍ ഗ്രാംസും' ഒടിടിയില്‍

Synopsis

'ട്വന്റി വണ്‍ ഗ്രാംസി'ല്‍ അനൂപ് മേനോനും 'ജോ & ജോ'യില്‍ നിഖില വിമലുമാണ് പ്രധാന കഥാപാത്രമായത്.  


തിയറ്ററില്‍ മികച്ച പ്രതികരണമുണ്ടാക്കിയ ചിത്രങ്ങളാണ് 'ജോ ആൻഡ് ജോ'യും 'ട്വന്റി വണ്‍ ഗ്രാംസും'. ഈ രണ്ടു ചിത്രങ്ങളും ഇന്ന് മുതല്‍ ഒടിടിയിലും കാണാം.  'ജോ &  ജോ' ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‍‍ട്രീ ചെയ്യുക. 'ട്വന്റി വണ്‍ ഗ്രാംസ്' ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലുമാണ് സ്‍ട്രീം ചെയ്യുന്നത്.

നിഖില വിമല്‍ നായികയായ സിനിമയാണ് 'ജോ &  ജോ'. നവാഗതനായ അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അരുണ്‍ ഡി ജോസിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ആങ്ങളയും പെങ്ങളുടെയും കഥ പറയുന്ന ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച സ്വീകാര്യതമായിരുന്നു.

നിഖില വിമലിന് പുറമേ മാത്യു തോമസ്, നസ്‍ലെന്‍, ജോണി ആന്റണി, സ്‍മിനു സി ജോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.  'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അന്‍സാര്‍ ഷായാണ്.  ചമൻ ചാക്കോയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധാനം  നിമേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. മേക്കപ്പ് സിനൂപ് രാജ്.

വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്‍ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

അനൂപ് മേനോനാണ് 'ട്വന്റി വണ്‍ ഗ്രാംസി'ല്‍ നായകനായി എത്തിയത്. നവാഗതനായ ബിബിന്‍ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്‍തത്. ബിബിൻ കൃഷ്‍ണ തന്നെയാണ്‌ 'ട്വന്റി വണ്‍ ഗ്രാംസി'ന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രണ്‍ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

നിർമ്മാണം റിനീഷ് കെ എൻ, ഛായാഗ്രഹണം ജിത്തു ദാമോദർ, ഛായാഗ്രഹണം അപ്പു എൻ ഭട്ടതിരി, സംഗീതം ദീപക് ദേവ്, വരികള്‍ വിനായക് ശശികുമാർ, സൗണ്ട് മിക്സിംഗ് പി സി വിഷ്ണു, സൗണ്ട് ഡിസൈൻ ജുബിൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിഹാബ് വെണ്ണല, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ് സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?