
ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രേംപാറ്റ എന്നാണ് പുതിയ സിനിമയുടെ പേര്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാറിന്റേതാണ്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമ്മാണം. സെൻട്രൽ പിക്ചേഴ്ർസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. കൊച്ചി മാരിയറ്റിൽ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു.
സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ചടങ്ങിൽ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തി. ജോമോൻ ജ്യോതിർ നായകനാവുന്ന ചിത്രത്തിലെ നായിക ബംഗാളിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, മംമ്ത മോഹൻദാസ്, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് പ്രേംപാറ്റയിൽ.
സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. നരൻ, പുലിമുരുകൻ, മല്ലുസിംഗ്, രാമലീല, തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജികുമാറാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രേമകഥയാണ് പ്രേം പാറ്റ. അങ്കിത് മേനോന്റെ സംഗീതത്തിലെ പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും സുഹൈൽ എം കോയയുമാണ്. പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ലോകയിലെ വില്ലനിൽ നിന്ന് സാൻഡി മാസ്റ്റർ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. മാർക്കോയ്ക്ക് ശേഷം കലൈ കിംഗ്സ്റ്റണ്‍ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റയ്ക്കുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഇന്ദുലാൽ കാവീട്, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് ശ്രീക് വാര്യർ, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ