'ജോജി' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍; സംപ്രേഷണ സമയം പ്രഖ്യാപിച്ചു

By Web TeamFirst Published Aug 5, 2021, 9:58 AM IST
Highlights

കൊവിഡ് കാലത്ത് മലയാള സിനിമയുടെ അതിരുകള്‍ വലുതാക്കിയ ഒടിടി റിലീസുകളില്‍ ശ്രദ്ധേയമായിരുന്നു ജോജി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത്, മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ക്രൈം ഡ്രാമ ചിത്രം 'ജോജി'യുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വരുന്ന ഞായറാഴ്ച (ഓഗസ്റ്റ് 8) രാത്രി 8:30 നാണ് പ്രദര്‍ശനം. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്.

എരുമേലിയിലെ ഒരു സമ്പന്ന ക്രിസ്‍ത്യന്‍ കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്യാം പുഷ്‍കരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രാവിഷ്‍കാരമാണ് ജോജി. വിദേശത്തു പോകാനും ധനികനാകാനും ആഗ്രഹിക്കുന്ന, എന്നാല്‍ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങിയത്. 

 

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര്‍ ഹംസ. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്‍ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‍സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൊവിഡ് കാലത്ത് മലയാള സിനിമയുടെ അതിരുകള്‍ വലുതാക്കിയ ഒടിടി റിലീസുകളില്‍ ശ്രദ്ധേയമായിരുന്നു ജോജി. ബിബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!