വലതുവശത്തെ കള്ളനിൽ പാൻ സർപ്രൈസുണ്ടെന്ന് ജോജു ജോർജ് 

Published : May 26, 2025, 03:46 PM IST
 വലതുവശത്തെ കള്ളനിൽ പാൻ സർപ്രൈസുണ്ടെന്ന് ജോജു ജോർജ് 

Synopsis

ബിജു മേനോൻ -ജോജു ജോർജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുന്ന് ഇൻഡസ്ട്രികളിൽ നിന്ന് മൂന്നു പ്രധാനപ്പെട്ട താരങ്ങൾ ചിത്രത്തിലെത്തുമെന്ന് ജോജു ജോർജ്

 

മലയാള സിനിമയുടെ ഹിറ്റ് മേക്കർ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ' വലതുവശത്തെ കള്ളന്റെ ' പൂജ എറണാകുളം ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച്  നടന്നു. പൂജയിൽ ജിത്തു ജോസഫിനും അണിയറ പ്രവർത്തകർക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്ന ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. ബിജു മേനോൻ -ജോജു ജോർജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുന്ന് ഇൻഡസ്ട്രികളിൽ നിന്ന് മൂന്നു പ്രധാനപ്പെട്ട താരങ്ങൾ ചിത്രത്തിലെത്തുമെന്ന് ജോജു ജോർജ് പൂജയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സൂചിപ്പിച്ചു.കൂടാതെ ലെന, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് ജോജു ജോർജ് പറഞ്ഞത്. 


ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടപ്പോൾ തന്നെ ഇതൊരു ഇൻവെസ്റ്റിക്കേഷൻ ചിത്രമായിരിക്കുമെന്നതരത്തിൽ ചർച്ചകൾ നടന്നിരുന്നു. 'യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായിരുന്നു ടൈറ്റിൽ പോസ്റ്റർ. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ടായിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെ സൂചിപ്പിച്ചിരുന്നു. അത് ജോജു ജോർജും ബിജു മേനോനുമായിരിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഡിനു തോമസ് ഈലാനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്. സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വിനായക്, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ ലിൻഡ ജീത്തു, സ്റ്റിൽസ് സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഫഹദ് പേഴുംമൂട്, അനിൽ ജി നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. കൊച്ചിയിലും പരിസരങ്ങളിലും വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ