വീണ്ടും ഗംഭീര വേഷത്തില്‍ ജോജു ജോർജ്; 'ആരോ' തീയേറ്ററുകളിലേക്ക്

Published : Apr 22, 2024, 03:27 PM ISTUpdated : Apr 23, 2024, 12:03 PM IST
വീണ്ടും ഗംഭീര വേഷത്തില്‍ ജോജു ജോർജ്; 'ആരോ' തീയേറ്ററുകളിലേക്ക്

Synopsis

റ്റവും പുതിയ ചിത്രമാണ്  ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തും

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. 

വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ,  കരീം എന്നിവർ ചേർന്നെഴുതുന്നു.
അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.

ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്റ്റ് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: താഹീർ മട്ടാഞ്ചേരി, ആർട്ട്: സുനിൽ ലാവണ്യ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ: ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: അശോക് മേനോൻ, വിഷ്ണു എൻ.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സി.കെ. ജീവൻ ദാസ്

അസോസിയേറ്റ് ഡയറക്ടർ: ബാബു, അസിസ്റ്റന്റ് ഡയറക്ടർ: സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ , ആക്ഷൻ: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില, പ്രൊഡക്ഷൻ മാനേജർ: പി.സി. വർഗ്ഗീസ്, പി ആർ ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: സമ്പത്ത് നാരായണൻ, ഡിസൈൻസ്: ആർട്ടോ കാർപ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മുപ്പത് വയസ് കൂടുതലുള്ള അക്ഷയ് കുമാറിന്‍റെ നായികയായി; ഇത് അത്ര ക്രൂരമായ കാര്യം അല്ലെന്ന് മാനുഷി ചില്ലാര്‍

ഗില്ലി വീണ്ടും എത്തി കളക്ഷന്‍ വാരുന്നു; 2004 ല്‍ ഗില്ലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങിയ തുക കേട്ട് ഞെട്ടരുത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നെഞ്ചുപൊട്ടി വിജയ് ആരാധകർ, ദളപതിക്ക് കടുത്ത തിരിച്ചടി; അവസാന സിനിമയെന്ന് പ്രഖ്യാപിച്ച ജനനായകൻ റിലീസ് മുടങ്ങി, സ്ഥിരീകരിച്ച് നിർമാതാക്കൾ
റിലീസ് സാധ്യത മങ്ങുന്നു, വിധി നാളെയുമില്ല; ജനനായകൻ വെള്ളിയാഴ്ച എത്തില്ല ?