അറുപതോളം പുതിയ താരങ്ങൾ; ജോജുവിന്‍റെ 'പണി' തയ്യാര്‍

Published : Jun 08, 2024, 09:30 PM IST
അറുപതോളം പുതിയ താരങ്ങൾ; ജോജുവിന്‍റെ 'പണി' തയ്യാര്‍

Synopsis

ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ

ഹിറ്റ് സിനിമകളുടെ തേരോട്ടം തുടരുന്ന മലയാള സിനിമയുടെ ഈ സുവർണ്ണ കാലത്തിലേക്ക് തന്റെ പങ്ക് കൂടി ചേർത്ത് വെക്കാൻ ഒരുങ്ങുകയാണ് ജോജു ജോര്‍ജ്, 'പണി' എന്ന സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെ. മികച്ച കഥാപാത്ര സൃഷ്ടികൾ തന്ന ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി'യുടെ വിശേഷം ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ്  അഭിനയിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട അറുപതോളം ജൂനിയർ ആർട്ടിസ്റ്റുകളെ മൂന്ന് മാസത്തോളം ട്രെയിനിംഗ് നൽകിയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. എല്ലാവിധ ഒരുക്കങ്ങളോടും കൂടി എത്തുന്ന സിനിമ അത് കൊണ്ട് തന്നെ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും. 

അതേ സമയം 'പണി'യുടെ  സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യത നേടിയ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പോസ്റ്റ്‌ പ്രൊഡക്ഷൻ പൂർത്തിയായി ഉടൻ തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ജോജു ജോർജ്‌, അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്‌, സുജിത് ശങ്കർ തുടങ്ങിയവരാണ് ഉള്ളത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ആദ്യം മുതലേ ഏറെ ശ്രദ്ധ നേടിയിരുന്നു പണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. 

ഒരു മാസ്, ത്രില്ലർ, റിവെഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

 

അതേസമയം കാർത്തിക് സുബ്ബരാജ് - സൂര്യ കോമ്പോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപിന്‍റെ ബോളിവുഡ് ചിത്രത്തിലൂടെ  പാൻ ഇന്ത്യൻ ലെവലിലേക്ക് കൂടി കടക്കുകയാണ് ജോജു. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്ഇ, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ALSO READ : 'സായ് 5 ലക്ഷം എടുത്തിരുന്നില്ലെങ്കില്‍'; 'മണി ബാഗി'ല്‍ ബിഗ് ബോസ് എത്ര വരെ വെക്കുമായിരുന്നെന്ന് മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്
ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു