'പണി'യ്ക്ക് ശേഷം 'പരിപാടി'യുമായി ജോജു ജോർജ്; ഫസ്റ്റ് ലുക്കും ആദ്യ​ഗാനവും ഇന്നെത്തും

Published : Oct 23, 2026, 07:48 AM IST
Paripadi

Synopsis

പണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമായ പരിപാടിയുടെ ഫസ്റ്റ് ലുക്കും ആദ്യ ഗാനവും ഇന്ന് വൈകുന്നേരം ആറിന് പുറത്തിറങ്ങും.

പണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പരിപാടി എന്ന പടത്തിന്റെ ഫസ്റ്റ് ലുക്കും ആദ്യ ​ഗാനവും ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം ആറ് മണിക്കാകും അപ്ഡേറ്റുകൾ പുറത്തുവരിക. 2018 , മാളികപ്പുറം, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് പരിപാടി.

നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ കാൻവാസിൽ ഡിസംബർ റിലീസ് ആയാണ് ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. അൻപറിവ് ആണ് ഫൈറ്റ് കൊറിയോ​ഗ്രഫി. സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് "പരിപാടി".

2024ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ "പണി" ഗംഭീര ബോക്‌സോഫീസ് കലക്ഷൻ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയിൽ 'പരിപാടി' വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിൽ ആണ് റിലീസിനെത്തുക.

ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ് , മുഖ്യ സഹസംവിധായകൻ : റെനിത്ത്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ നോട്ടത്തിലുണ്ട് എല്ലാം! 'ബാച്ച്‌ലർ പാർട്ടി Deux' ൽ അന്ന മാത്യൂസായി നദിയ മൊയ്തു
സലാം ബുഖാരിയുടെ സംവിധാന അരങ്ങേറ്റം; 'ഉടുമ്പൻചോല വിഷൻ' നാളെ മുതല്‍ തിയറ്ററുകളില്‍