
'ജൂൺ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീറും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്നു. മധുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്കിൽ ജോജു പങ്കുവച്ചു. 'ജോസഫ്', 'പൊറിഞ്ചു മറിയം ജോസ്', 'ചോല' എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നു. സിനിമയുടെ ഷൂട്ടിങ് നാളെ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. കോട്ടയവും ഫോർട്ട് കൊച്ചിയുമാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകൾ.
My Next “ MADHURAM “ ❤️🥰🕊 Starting Tomorrow ✌️ With My Dearest Ahammed Khabeer After “June” 🥰✌️ It’s a Love story with...
Posted by Joju George on Thursday, 17 December 2020
ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കോ പ്രൊഡ്യൂസേസ് ബാദുഷാ, സുരാജ്, എഡിറ്റിംങ് മഹേഷ് ബുവനെന്തു, ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവിയർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽ രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ