
ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റായി മാറിയിരുന്നു പണി. ജോജു ജോര്‍ജിന്റെ പണി ഒടുവില്‍ ഒടിടിയിിലേക്കും എത്തുകയാണ്.
ജോജു ജോര്‍ജ് ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തുക. ജനുവരി 16നാണ് സ്‍ട്രീമിംഗ് തുടങ്ങുക. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു ആദ്യമായി സംവിധായകനായ ചിത്രം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബിഗ് ബോസ് താരങ്ങളാായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജോജു ജോര്‍ജുവിന്റെ ചിത്രമായ പണിയില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏകദേശം 36 കോടിയിലധികം ചിത്രം നേടിയിരുന്നു.
വിഷ്‍ണു വിജയ്‍യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയായിരിക്കുന്നു. സ്റ്റണ്ട് ദിനേശ് സുബ്ബരായൻ ആണ്. വേണു ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനായ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ് റോഷൻ എൻ.ജി, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരുമായ ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.
Read More: എന്തൊരു ഗതിയാണ് ഇത്?, വിജയ് ചിത്രത്തിന്റെ റീമേക്ക് തകര്‍ന്നടിഞ്ഞു, ആകെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ