
റിയാദ്: പണി എന്ന ചിത്രത്തിന്‍റെ റിവ്യൂ എഴുതിയതിന് ആദര്‍ശ് എന്ന വ്യക്തിയെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ സൗദിയില്‍ പ്രതികരണവുമായി ജോജി ജോര്‍ജ്. താന്‍ അങ്ങനെയൊരു കോള്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സൗദിയിലെ പണി ചിത്രത്തിന്‍റെ പ്രമോഷന്‍ ചടങ്ങില്‍ ജോജു പറഞ്ഞു. താന്‍ നാട്ടില്‍ ഏയറിലാണ് എന്ന് പറഞ്ഞാണ് ജോജു തന്‍റെ വാക്കുകള്‍ ആരംഭിച്ചത്.
ഞാന്‍ നാട്ടില്‍ ഏയറില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്. ഞാന്‍ ഭീഷണിപ്പെടുത്തി എന്ന കഥയാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാകുക. അത് വലിയ വിഷയം ആയതുകൊണ്ടല്ല, സിനിമയുടെ റിവ്യൂ പറഞ്ഞതിന് അല്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയണം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടുവെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും പറയണം.
പക്ഷെ ഇവിടെ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴുണ്ടായ കോലാഹലത്തിലാണ് ഞാന്‍ ഒരു കോള്‍ ചെയ്ത് പോയത്. അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന്‍റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ് അത് ചര്‍ച്ചയില്ല.
അതിനാല്‍ എനിക്ക് തന്ന ഒരോ കൈയ്യടിക്കും നന്ദി. കാരണം ഒരുപാടുപേര്‍ സിനിമ സ്വപ്നവുമായി നടക്കുന്നുണ്ട്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് എനിക്കും ആ മോഹം. അതിനൊപ്പം താങ്ങും തണലുമായി നിന്ന് ഞാന്‍ ചെയ്യുന്ന നല്ലതിനും മണ്ടത്തരത്തിനും കൈയ്യടിച്ചത് മലയാളികളാണ്. അവര്‍ ഇല്ലെങ്കില്‍ ഞാനില്ല.
ഒരു പാരച്യൂട്ട് ചാട്ടം പോലെയായിരുന്നു പണിയുടെ റിലീസ്. എന്‍റെ ചിത്രത്തിന് തീയറ്ററില്‍ ഇത്രയും സ്വീകരണം ലഭിക്കുന്നത്. കുറേ ഹൗസ് ഫുള്‍ ഷോകളും മറ്റും നടക്കുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലെന്നും ജോജു റിയാദില്‍ പറഞ്ഞു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
'ജോജു കളിച്ചത് ധൈര്യമുള്ളവരുടെ കളി, അവൻ വടി ഒടിക്കാൻ പോയിട്ടേ ഉള്ളൂ': പണിയെ കുറിച്ച് ഷിജു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ