ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം 'സ്റ്റാര്‍' തീയേറ്ററില്‍ തന്നെ, റിലീസ് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 06, 2021, 08:47 AM IST
ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം 'സ്റ്റാര്‍' തീയേറ്ററില്‍ തന്നെ, റിലീസ് പ്രഖ്യാപിച്ച്  പോസ്റ്റർ പുറത്തുവിട്ടു

Synopsis

ജോജു ജോര‍ജ് നായകനാകുന്ന ചിത്രമാണ് സ്റ്റാര്‍.

ജോജു ജോര്‍ജിന്റെ (Joju Goerge) സ്റ്റാര്‍ (Star) ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ  പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ 29 ന് ചിത്രം എത്തും. ക്ലീൻ "യു" സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. 

ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. സാനിയ ബാബു, ശ്രീലക്ഷ്‍മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‍ജന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

ലാൽ കൃഷ്‍ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.പിആർഒ- പി ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ
'നരിവേട്ട ലാഭം, അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ തയ്യാര്‍'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സംവിധായകന്‍