ജോജു നായകനായി ഒരു താത്വിക അവലോകനം, പുതിയ പോസ്റ്റര്‍ പുറത്ത്

Web Desk   | Asianet News
Published : Apr 04, 2021, 05:04 PM IST
ജോജു നായകനായി ഒരു താത്വിക അവലോകനം, പുതിയ  പോസ്റ്റര്‍ പുറത്ത്

Synopsis

ജോജു നായകനാകുന്ന സിനിമയാണ് ഒരു താത്വിക അവലോകനം.


ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയാണ് ഒരു താത്വിക അവലോകനം. റാഡിക്കലായൊരു മാറ്റമല്ല എന്ന് ടാഗ്‍ലൈനുമുള്ളതാണ് ചിത്രം. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. ജോജു ജോര്‍ജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഖില്‍ മാരാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത സന്ദേശം എന്ന ഹിറ്റ് സിനിമയിലെ ഡയലോഗാണ് ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും റാഡിക്കലായ ഒരു മാറ്റമല്ലെന്നു'മൊക്കെയുള്ളത്. അതേ പേരില്‍ ഇപോള്‍ സിനിമയിറങ്ങുമ്പോള്‍ എല്ലാവരും കൗതുകത്തിലാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തുന്നത്. നിരഞ്ജ് രാജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം  ചെയ്യുന്നുണ്ട്. ജോജു ജോര്‍ജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംവിധായകൻ അഖില്‍ മാരാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.

യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.

മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു