Madhuram Song : 'റം പം പം..', 'മധുര'ത്തിലെ ഹിറ്റ് ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 13, 2022, 11:45 AM IST
Madhuram Song : 'റം പം പം..', 'മധുര'ത്തിലെ ഹിറ്റ് ഗാനം പുറത്തുവിട്ടു

Synopsis

ജോജു ജോര്‍ജ് നായകനായ ചിത്രത്തിലെ ഹിറ്റ് വീഡിയോ ഗാനം പുറത്തുവിട്ടു.  

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മധുരം' (Madhuram). ജോജു ജോര്‍ജ് (Joju George) നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഫീല്‍ ഗുഡ് മൂവിയെന്നായിരുന്നു ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ജോജുവിന്റെ മധുരം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

റം പം പം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹേഷം അബ്‍ദുള്‍ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതപ്പോള്‍ ആലാപനം ആര്യാ ദയാലാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം  പ്രദര്‍ശനത്തിന് എത്തിയത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്‍തത്.

'മധുരം' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ജോജു നായകനായ 'മധുരം' ചിത്രം പ്രണയ കഥയാണ് പറഞ്ഞത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.

ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ ശ്രുതി രാമചന്ദ്രൻ, അര്‍ജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.  രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്,  മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ 'മധുര'ത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തി.

PREV
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍