'ജോക്കറിന്‍റെ' ലോകത്തേക്ക് സ്വാഗതം: ജോക്കർ: ഫോളി എ ഡ്യൂക്‌സിന്‍റെ ഒഫീഷ്യല്‍ ട്രെയിലർ എത്തി

Published : Jul 24, 2024, 12:37 PM IST
'ജോക്കറിന്‍റെ' ലോകത്തേക്ക് സ്വാഗതം:  ജോക്കർ: ഫോളി എ ഡ്യൂക്‌സിന്‍റെ ഒഫീഷ്യല്‍ ട്രെയിലർ എത്തി

Synopsis

സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ന്യൂയോര്‍ക്ക്: ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോക്കർ: ഫോളി എ ഡ്യൂക്‌സിന്‍റെ ഒഫീഷ്യല്‍ ട്രെയിലർ എത്തി. ജോക്കറായും ഹാർലി ക്വിനായും ജോക്വിൻ ഫീനിക്സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലർ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കർ: ഫോളി എ ഡ്യൂക്സ് എത്തുന്നത്.

സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിന്‍റെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലർ അനുസരിച്ച് കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ നേരിടുന്ന ജോക്കറിന്‍റെ ആരാധികയായ ഹാർലി ക്വിനെ കാണുന്നതും. ഇരുവരും ഒന്നിക്കുന്നതും. പുതിയ കൂട്ടുകെട്ട് പിറക്കുന്നതാണ് ചിത്രം. 

ഇരുവരും ഗോതം സിറ്റിയിൽ നാശം വിതയ്ക്കാൻ തയ്യാറെടുക്കുന്നു രംഗങ്ങളും ട്രെയിലറിലുണ്ട്. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. 

2019-ൽ പുറത്തിറങ്ങിയ ജോക്കർ ബോക്‌സ് ഓഫീസിൽ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന്  ജോക്വിൻ ഫീനിക്സിന് ലഭിച്ചിരുന്നു. ആഗോള ബോക്സോഫീസില്‍ ഒരു ബില്യൺ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ  ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം ഇവര്‍ക്ക് ലഭിച്ചിരുന്നു. ജോക്കര്‍ 11 ഓസ്കാർ നോമിനേഷനുകൾ നേടുകയും രണ്ടെണ്ണം നേടുകയും ചെയ്തിരുന്നു.

'ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്‌കാർ നോമിനേഷന്‍ നേടിയ  ബ്രണ്ടൻ ഗ്ലീസൺ 'ഗെറ്റ് ഔട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിൻ കീനർ എന്നിവരും ചിത്രത്തിലുണ്ട്. സാസി ബീറ്റ്‌സ് കഴിഞ്ഞ ജോക്കര്‍ സിനിമയിലെ അതേ വേഷം വീണ്ടും അവതരിപ്പിക്കും.

റാണാ നായിഡു രണ്ടാം സീസണ്‍: വെങ്കിയെയും റാണയെയും തല്ലാന്‍ വില്ലന്‍ ബോളിവുഡില്‍ നിന്ന്

ചിത്രങ്ങള്‍ തുടരെ തുടരെ പൊട്ടുന്നു: താന്‍ പഠിച്ച പാഠം തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ