മോഹന്‍ലാലുമായി സിനിമ, വാര്‍ത്തകള്‍ അസത്യം; വ്യക്തമാക്കി ജോഷി

Published : Jun 04, 2022, 01:40 PM IST
മോഹന്‍ലാലുമായി സിനിമ, വാര്‍ത്തകള്‍ അസത്യം; വ്യക്തമാക്കി ജോഷി

Synopsis

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.

രിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ(Paappan). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ റിലീസ് എന്നാകും എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാദകർ ഇപ്പോൾ. ഇതിനിടയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ജോഷി. 

‘ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. ഏതായാലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.’, എന്നാണ് ജോഷി പറഞ്ഞത്. കാൻചാനൽ മീഡിയയോടായിരുന്നു സംവിധായകന്റെ പ്രതികരണം. 

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. 

Paappan : ട്രെന്റിങ്ങിൽ ഒന്നാമത് 'പാപ്പൻ'ട്രെയിലര്‍ ; സുരേഷ് ​ഗോപി ബോക്സ് ഓഫീസ് മിന്നിക്കുമെന്ന് ആരാധകർ

തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ​ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു