
കൊച്ചി: സംസ്ഥാനത്തിന്‍റെ നിയുക്ത ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച അനുഭവം പങ്കുവച്ച് സിനിമ സംവിധായകന്‍ ജൂഡ് അന്തണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഈ കാര്യം പറയുന്നത്. ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. എന്നാല്‍ വേഷം വീണ നിരസിച്ചു ജൂഡിന്‍റെ പോസ്റ്റ് പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു. അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ