'തിരക്കഥ എഴുതിയത് മലയാളികള്‍', '2018' ന്‍റെ വിജയത്തില്‍ നന്ദി പറഞ്ഞ് ജൂഡ് ആന്തണി

Published : May 06, 2023, 07:45 PM IST
'തിരക്കഥ എഴുതിയത് മലയാളികള്‍', '2018' ന്‍റെ വിജയത്തില്‍ നന്ദി പറഞ്ഞ് ജൂഡ് ആന്തണി

Synopsis

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍

സിനിമാ വ്യവസായം വലിയ തകര്‍ച്ച നേരിടുന്ന ഒരു കാലത്ത് റിലീസ് ദിനത്തില്‍ തന്നെ ഒരു ചിത്രം വന്‍ മൗത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് വിജയം ഉറപ്പിക്കുക. ഏതൊരു സംവിധായകനും നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയമാണ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ പ്രേക്ഷകര്‍ക്ക് ഈ വിജയത്തിലുള്ള നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.

"ഒരായിരം നന്ദി, മലയാളികൾ എഴുതിയ ഗംഭീര തിരക്കഥക്ക്‌ സംവിധാനം ചെയ്യാൻ അവസരമൊരുക്കിയതിന്. സ്നേഹം, ബഹുമാനം, ആദരവ്", ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. കാര്യമായ പ്രൊമോഷന്‍ ഇല്ലാതെ എത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ ഇത്രയും ഓളം സൃഷ്ടിക്കാനായത് ചലച്ചിത്ര വ്യവസായത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനിടെ താന്‍ കടന്നുപോയ പ്രതിസന്ധികള്‍ ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിച്ചിരുന്നു.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.

ALSO READ : ടോയ്‍ലറ്റിലെ കൈയാങ്കളി; ബിഗ് ബോസ് മത്സരാര്‍ഥികളെ ചോദ്യം ചെയ്‍ത് മോഹന്‍ലാല്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ