'ആ മനുഷ്യൻ ഈ സൈബർ ആക്രമണങ്ങൾ കണ്ട് ചിരിക്കുന്നുണ്ടാകും'; പൃഥ്വിയെ പിന്തുണച്ച് ജൂഡ് ആന്റണി

Web Desk   | Asianet News
Published : May 27, 2021, 09:27 AM ISTUpdated : May 27, 2021, 09:47 AM IST
'ആ മനുഷ്യൻ ഈ സൈബർ ആക്രമണങ്ങൾ കണ്ട് ചിരിക്കുന്നുണ്ടാകും'; പൃഥ്വിയെ പിന്തുണച്ച് ജൂഡ് ആന്റണി

Synopsis

നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ക്ഷദ്വീപിനെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ പൃഥ്വിയെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി. 

'വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..', എന്നാണ് ജൂഡ് ആന്റണി കുറിച്ചത്. 

നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ